'ഏതെടുത്താലും 99 രൂപ'; കടയിലേക്ക് ഇരച്ചെത്തി ജനങ്ങള്‍; കടയിലെ ഗ്‌ളാസ് തകര്‍ന്ന് അപകടം; മൂന്ന് പേരുടെ നില ഗുരുതരം

Update: 2025-09-06 09:01 GMT

കോഴിക്കോട്: നാദാപുരത്ത് വസ്ത്രശാലയില്‍ വന്‍ അപകടം. ഓഫറിന് തിരക്കിനിടെ കടയുടെ ഗ്ലാസ് തകര്‍ന്ന് വീണത് വലിയ അപകടത്തിനിടയായി.

'ഏതെടുത്താലും 99 രൂപ' ഓഫറിനെ തുടര്‍ന്ന് വന്‍ജനക്കൂട്ടം കടയിലേക്കു ഇരച്ച് എത്തുകയായിരുന്നു. തുടര്‍ന്ന് കടയിലെ ഗ്‌ളാസ് പൊട്ടി വീഴുകയായിരുന്നു. കസ്തൂരിക്കുളത്തിന് സമീപമുള്ള വടകര സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 'ബ്ലാക്ക്' വസ്ത്രശാലയിലാണ് അപകടം നടന്നത്.

10ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മറ്റ് പരിക്കേറ്റവര്‍ നാദാപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. സ്ഥലം പോലീസ് സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News