ആശുപത്രിയിൽ നിന്ന് കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങവേ റോഡിൽ ഗതാഗതക്കുരുക്ക്; കാറിൽ നിന്നും പുറത്തിറങ്ങി പുഴയിലേയ്ക്ക് ചാടി; മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി

Update: 2025-09-06 11:46 GMT

കണ്ണൂർ: വളപട്ടണം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപിനാഥ് (59) ആണ് മരിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 4ന് വൈകിട്ട് 4.45ഓടെയാണ് സംഭവം നടന്നത്.

ആശുപത്രിയിൽ നിന്ന് കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗോപിനാഥ് സഞ്ചരിച്ചിരുന്ന വാഹനം വളപട്ടണം റെയിൽവേ പാലത്തിന് സമീപം ഗതാഗതക്കുരുക്കിൽപ്പെട്ടിരുന്നു. വാഹനം നിർത്താൻ ആവശ്യപ്പെട്ട ശേഷം ഗോപിനാഥ് പുറത്തിറങ്ങി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.

സംഭവത്തെ തുടർന്ന് കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന, വളപട്ടണം പോലീസ്, കോസ്റ്റൽ പോലീസ് എന്നിവർ സംയുക്തമായി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തത്. 

Tags:    

Similar News