പറമ്പിലെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് അപകടം; ഉഗ്ര ശബ്ദത്തിൽ നടുങ്ങി പ്രദേശം; വയോധികന് അതിദാരുണ മരണം; സംഭവം കോഴിക്കോട് അരിക്കുളത്ത്

Update: 2026-01-02 06:02 GMT

കോഴിക്കോട്: പറമ്പിൽ നിന്ന തെങ്ങ് കടപുഴകി ദേഹത്ത് വീണ് വയോധികന് അതിദാരുണ മരണം. കാരയാട് തറമലങ്ങാടി വേട്ടര്‍കണ്ടി ചന്തു (80) ആണ് മരിച്ചത്. കോഴിക്കോട് അരിക്കുളത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കഴിഞ്ഞ ദിവസം വൈകീട്ടോടെ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ചന്തുവിന്റെ ദേഹത്തേക്ക് അടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

Tags:    

Similar News