'എന്താടാ..'; തുടർച്ചയായി ഹോൺ 'മുഴക്കി' യാത്ര; ഇഷ്ടപ്പെടാതെ ചോദ്യം ചെയ്തതും നല്ല ഇടിപൊട്ടി; മറയൂരിൽ വിനോദസഞ്ചാരികളും ജീപ്പ് ഡ്രൈവർമാരും തമ്മിൽ അടി; നിരവധി പേർക്ക് പരിക്ക്

Update: 2025-10-24 13:35 GMT

ഇടുക്കി: മറയൂരിൽ തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളും ജീപ്പ് ഡ്രൈവർമാരും തമ്മിലുണ്ടായ സംഘർഷത്തിൽ 15 വിനോദസഞ്ചാരികൾക്കും 6 ജീപ്പ് തൊഴിലാളികൾക്കും പരിക്കേറ്റു. മറയൂരിന് സമീപം പയസ് നഗറിലാണ് സംഭവം.

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിന് പിന്നാലെ വന്ന ജീപ്പ് തുടർച്ചയായി ഹോൺ മുഴക്കിയതാണ് തർക്കത്തിന് കാരണമായത്. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് വഴിവെച്ചു.

ജീപ്പ് തൊഴിലാളികൾ സംഘടിച്ചെത്തി ടൂറിസ്റ്റ് ബസ് തടയുകയും സഞ്ചാരികളെ ആക്രമിക്കുകയും ചെയ്തതായാണ് പരാതി. ടൂറിസ്റ്റ് ബസ്സിന്റെ ചില്ലുകളും അക്രമണത്തിൽ തകർന്നു. സംഘർഷത്തിൽ പരിക്കേറ്റ വിനോദസഞ്ചാരികളും ജീപ്പ് തൊഴിലാളികളും ചികിത്സയിലാണ്. മറയൂർ പൊലീസ് കേസെടുത്ത് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    

Similar News