സര്‍ക്കാരിനെതിരായ വിമര്‍ശനം സംഘടനാ റിപ്പോര്‍ട്ടില്‍; സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി; ബിനോയ് വിശ്വം തുടരും
By : സ്വന്തം ലേഖകൻ
Update: 2025-09-10 07:44 GMT
ആലപ്പുഴ: സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ബുധന്‍ രാവിലെ 10ന് അത്ലറ്റുകള് എത്തിച്ച ദീപശിഖ സമ്മേളന വേദിയായ കാനം രാജേന്ദ്രന് നഗറില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങി. തുടര്‍ന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആര് ചന്ദ്രമോഹന് പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനംചെയ്തു.
43 വര്‍ഷത്തിനുശേഷമാണ് ആലപ്പുഴ സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്നത്. സമ്മേളന നഗറില്‍ സ്ഥാപിക്കുന്ന ദീപശിഖ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ചൊവ്വാഴ്ച വൈകിട്ടാണ് വലിയ ചുടുകാട്ടില്‍ എത്തിച്ചത്. സര്‍ക്കാരിനെതിരായ വിമര്‍ശനം സംഘടനാ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ബിനോയ് വിശ്വം വീണ്ടും സെക്രട്ടറിയാകും.