കെഎസ്ആര്‍ടിസി ബസിൽ യുവതിയുടെ മുടി പിടിച്ചുവലിച്ചു; ചോദ്യം ചെയ്ത കണ്ടക്ടറെ മർദ്ദിച്ചു; 56കാരൻ പിടിയിൽ

Update: 2025-09-10 09:50 GMT

ചാലക്കുടി: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയും ഇതു ചോദ്യംചെയ്ത കണ്ടക്ടറെ ആക്രമിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ മധ്യവയസ്‌കൻ അറസ്റ്റിൽ. നെന്മണിക്കര ചിറ്റിശ്ശേരി സ്വദേശി കുറുപ്പുവളപ്പിൽ കൃഷ്ണൻകുട്ടി (56) ആണ് അറസ്റ്റിലായത്. ആലുവയില്‍നിന്ന് ചാലക്കുടിയിലേക്ക് യാത്രക്കാരുമായി വന്ന ബസിലാണ് സംഭവം.

ചൊവ്വാഴ്ച രാവിലെ ഒൻപതിനായിരുന്നു സംഭവം. ബസ് ചാലക്കുടി മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപമെത്തിയപ്പോൾ, പ്രതി ബസിലെ മുന്നിലെ സീറ്റിലിരുന്ന യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ചും മറ്റും ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബസ് സ്റ്റാൻഡിലേക്ക് കൊണ്ട്പോയി.

തുടർന്ന് സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേക്ക് പ്രതിയെ വിളിച്ചുവരുത്തിയപ്പോൾ ഇയാൾ കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതിയെ ഉപദ്രവിച്ചതിനും കണ്ടക്ടറുടെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ചാലക്കുടി പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് പ്രതിയായ കൃഷ്ണൻകുട്ടിയെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. 

Tags:    

Similar News