ബസില്‍ എസിയുടെ തണുപ്പു പോരാ എന്നു പറഞ്ഞ് അസഭ്യം പറഞ്ഞു; ക്ലീനറുടെ മുഖമിടിച്ച് പൊട്ടിച്ചു; പരാതിയില്‍ കേസെടുത്ത് പൊലീസ്
കോഴിക്കോട്: സ്വകാര്യബസില്‍ എസിക്ക് തണുപ്പ് കുറവെന്ന് പറഞ്ഞ് ക്ലീനറെ മര്‍ദിച്ചതായി പരാതി. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി അരവിന്ദിനാണ് മര്‍ദനമേറ്റത്. അരവിന്ദിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസില്‍ എസിക്ക് തണുപ്പ് കുറവാണെന്ന് പറഞ്ഞായിരുന്നു മര്‍ദിച്ചത്. പുലര്‍ച്ചെയോടെ ബസ് കൊയിലാണ്ടിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
തളിപ്പറമ്പില്‍ നിന്നു കയറിയ രണ്ടു പേരാണ് മര്‍ദിച്ചത്. ബസിലെ എസിയുടെ തണുപ്പു പോരാ എന്നു പറഞ്ഞാണ് അസഭ്യം പറയുകയും മുഖത്ത് തുടരെ മര്‍ദിക്കുകയും ചെയ്തതെന്ന് കൊയിലാണ്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബെംഗളൂരു കോഴിക്കോട് അന്തര്‍സംസ്ഥാന നൈറ്റ്ബസ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പ്രതിഷേധം രേഖപ്പെടുത്തി.