ഇതരമതസ്ഥന്റെ മൃതദേഹം പള്ളിക്കുള്ളിൽ പൊതുദർശനത്തിന് വെച്ചു; കോഴഞ്ചേരി മാർത്തോമാ പള്ളിയിൽ അന്ത്യയാത്ര നൽകിയത് സെക്യൂരിറ്റി ജീവനക്കാരനായ അജികുമാർ കുറുപ്പിന്
കോഴഞ്ചേരി: കോഴഞ്ചേരി മാർത്തോമാ പള്ളിയിൽ 23 വർഷം സേവനമനുഷ്ഠിച്ച സെക്യൂരിറ്റി ജീവനക്കാരനായിരുന്നയാളുടെ മൃതദേഹത്തിന് പള്ളിക്കുള്ളിൽ അന്തിമോപചാരം അർപ്പിച്ച് വിടനൽകി. ഞായറാഴ്ചയാണ് അജികുമാർ കുറുപ്പ് (59) നിര്യാതനായത്.ഇതര മതസ്ഥനായിരുന്നിട്ടും, അദ്ദേഹത്തിന് അവസാന യാത്രഅയപ്പ് നൽകാൻ, മൃതദേഹം പള്ളിയുടെ ഉള്ളിൽ തന്നെ വെക്കക്കുകയായിരുന്നു.
മരണദിവസവും രാവിലെ അദ്ദേഹം പള്ളിയിൽ ജോലിക്ക് എത്തിയിരുന്നു. അന്ത്യാഞ്ജലി അർപ്പിക്കാനായി മൃതദേഹം പള്ളിയുടെ ഉള്ളിൽത്തന്നെ പൊതുദർശനത്തിന് വെക്കാൻ തീരുമാനിച്ചു. ഇടവക സമൂഹത്തിൽ ആരും എതിർപ്പ് പ്രകടിപ്പിച്ചില്ല എന്നത് പ്രത്യേക ശ്രദ്ധേയമാണ്.
രാവിലെ 9 മണി മുതൽ 10 മണി വരെ, കോഴഞ്ചേരി മാർത്തോമാ പള്ളിയുടെ ഉള്ളിൽ അജികുമാർ കുറുപ്പിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചു. ഇടവകയിലെ എല്ലാവർക്കും സുപരിചിതനും പ്രിയങ്കരനുമായിരുന്ന അജിയെ അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിരവധി പേരാണ് എത്തിയത്.