ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്
By : സ്വന്തം ലേഖകൻ
Update: 2025-09-10 11:59 GMT
തിരുവനന്തപുരം: കഠിനംകുളത്ത് രണ്ട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പുതുക്കുറിച്ചി സ്വദേശി നവാസ് (41), വർക്കല സ്വദേശി രാഹുൽ (21) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്.
പെരുമാതുറയിൽ നിന്ന് പുതുക്കുറശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുകളാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.