സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റില്‍ ഇടം നേടി കെ എസ് അരുണ്‍ കുമാറും ഷാജി മുഹമ്മദും; 12 അംഗ സമിതിയെ നിശ്ചയിച്ച് ജില്ലാ കമ്മറ്റി യോഗം
By : സ്വന്തം ലേഖകൻ
Update: 2025-04-20 07:09 GMT
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റില്‍ ഇടം നേടി കെ എസ് അരുണ്‍ കുമാറും ഷാജി മുഹമ്മദും. സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോ?ഗത്തിലാണ് തീരുമാനം. സി എന്‍ മോഹനന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
എസ് സതീഷ്, എം പി പത്രോസ്, പി ആര് മുരളീധരന്, ജോണ്‍ ഫെര്‍ണാണ്ടസ്, കെ എന്‍ ഉണ്ണികൃഷ്ണന്, സി കെ പരീത്, സി ബി ദേവദര്‍ശനന്‍, ആര് അനില്‍കുമാര്‍, ടി സി ഷിബു, പുഷ്പദാസ്, കെ എസ് അരുണ്‍ കുമാര്‍, ഷാജി മുഹമ്മദ് എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍. കെ എസ് അരുണ്‍ കുമാര്‍, ഷാജി മുഹമ്മദ് എന്നിവരാണ് പുതുമുഖങ്ങള്‍.