വളര്‍ത്തുനായ അടുത്തുളള വീട്ടിലേക്ക് പോയി; മദ്യലഹരിയില്‍ ഇതിനെ ചൊല്ലി തര്‍ക്കം; അയല്‍വാസിയെ യുവാവ് വെട്ടിക്കൊന്നു

അയല്‍വാസിയെ യുവാവ് വെട്ടിക്കൊന്നു

Update: 2025-04-20 07:17 GMT

തൃശൂര്‍: അയല്‍വാസിയെ യുവാവ് വെട്ടിക്കൊന്നു. കോടശേരി സ്വദേശിയായ ഷിജുവാണ് മരിച്ചത്. കൃത്യം നടത്തിയ യുവാവായ അന്തോണി അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം.

നായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് വെളളിക്കുളങ്ങര പൊലീസ് പറഞ്ഞു. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഷിജുവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടില്‍ പോയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.

Tags:    

Similar News