കേസില്‍ മുതിര്‍ന്നവര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവ് കിട്ടിയിട്ടില്ലെന്ന് പോലീസ്; കൂടുതല്‍ പ്രതികള്‍ വന്നേക്കും; ഷഹബാസ് കൊലക്കേസില്‍ പോലീസ് നിയമോപദേശം തേടും

Update: 2025-04-20 07:49 GMT

താമരശേരി: ഷഹബാസ് കൊലക്കേസില്‍ പോലീസ് നിയമോപദേശം തേടും. കൂടുതല്‍ വിദ്യാര്‍ഥികളെ പ്രതി ചേര്‍ക്കാന്‍ കഴിയുമോ എന്നാണ് നിയമോപദേശം തേടുന്നത്.

ആക്രമണം നടത്താന്‍ ആഹ്വാനം നടത്തിയവരില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം കേസില്‍ മുതിര്‍ന്നവര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവ് കിട്ടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. മേയ് അവസാനത്തോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഫെബ്രുവരി 28 നാണു താമരശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.

Similar News