ജൂനിയര്‍ ക്ലര്‍ക്കായി സ്ഥാനക്കയറ്റത്തിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: മുസ്ലിംലീഗ് തിരൂര്‍ മണ്ഡലം സെക്രട്ടറിയ്‌ക്കെതിരെ കേസെടുക്കണമെന്ന് സിപിഎം
തിരൂര്‍: ജൂനിയര്‍ ക്ലര്‍ക്കായി സ്ഥാനക്കയറ്റത്തിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മുസ്ലിംലീഗ് തിരൂര്‍ മണ്ഡലം സെക്രട്ടറിയും വെട്ടം സഹകരണ ബാങ്ക് ജീവനക്കാരനുമായ കുന്നത്ത് ഷഫീഖിനെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎം വെട്ടം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
2014ല്‍ പ്യൂണായി ബാങ്കില്‍ ജോലിക്ക് കയറിയ ഷഫീഖ് സ്ഥാനക്കയറ്റത്തിനാണ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇത് സംബന്ധിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പ് യുഡിഎഫ് ഭരിക്കുന്ന വെട്ടം സഹകരണ ബാങ്ക് ഭരണസമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പൊലീസില്‍ പരാതി നല്‍കാന്‍ ബാങ്ക് ഭരണസമിതി തയ്യാറായില്ല. ഇതേ തുടര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പിനും പൊലീസിനും പരാതി നല്‍കിയിരുന്നു.
ലീഗ് മണ്ഡലം സെക്രട്ടറിക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ബഷീര്‍ കൊടക്കാട്, സി പി റസാഖ്, എന്‍ എസ് ബാബു, പി വി രാജു എന്നിവര്‍ പങ്കെടുത്തു.