വീട്ടിൽ നിന്ന് ബന്ധുവിന്റെ അടുത്തേക്ക് പോകാനിറങ്ങി; റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ജീവനെടുത്ത് അപകടം; പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Update: 2025-12-27 16:14 GMT

മലപ്പുറം: റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. പരപ്പനങ്ങാടിയിലാണ് സംഭവം നടന്നത്. ചെട്ടിപ്പടി കോയംകുളത്ത് താമസിക്കുന്ന അമീൻഷാ ഹാഷിം (11) ആണ് അപകടത്തിൽ മരിച്ചത്.

പുതിയ നാലകത്ത് ഫൈസലിന്‍റെ മകനാണ്. വീട്ടിൽ നിന്ന് ബന്ധു വീട്ടിലേക്ക് പോകാൻ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News