യുവതിയെ പിന്തുടര്‍ന്ന് ശരീരത്ത് പെട്രോളൊഴിച്ച കേസില്‍ പ്രതി പിടിയില്‍; 53 കാരന്‍ കടുംകൈക്ക് മുതിര്‍ന്നത് വ്യക്തിവൈരാഗ്യം കാരണം

യുവതിയെ പിന്തുടര്‍ന്ന് ശരീരത്ത് പെട്രോളൊഴിച്ച കേസില്‍ പ്രതി പിടിയില്‍

Update: 2025-02-11 15:14 GMT

കൊച്ചി: യുവതിയെ പിന്തുടര്‍ന്ന് ശരീരത്ത് പെട്രോളൊഴിച്ച കേസില്‍ പ്രതി പിടിയില്‍. ആലുവ മുപ്പത്തടം കൈന്റിക്കര കൊല്ലം കുന്ന് അലി (53) യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. യു.സി കോളേജിന് സമീപമാണ് സംഭവം.

യുവതിയെ സ്‌ക്കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. യുവതി കരഞ്ഞ് സമീപത്തുള്ള വീട്ടിലേക്ക് കയറി. തുടര്‍ന്ന് അവിടെ നിന്ന് കടന്നു കളഞ്ഞ പ്രതി പെരുമ്പാവൂര്‍, കുറുപ്പംപടി എന്നിവിടങ്ങളില്‍ കഴിഞ്ഞതിന് ശേഷം മണപ്പുറത്ത് എത്തി. അവിടെ വച്ച് പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.

വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കാരണം. മുപ്പത്തടത്ത് അക്ഷയ സെന്റര്‍ നടത്തുകയാണ് അലി. ഇന്‍സ്‌പെക്ടര്‍ എം.എം മഞ്ജു ദാസ് ,എസ്.ഐ എസ്.എസ് ശ്രീലാല്‍ സി പി ഒ മാരായ എന്‍.എ മുഹമ്മദ് അമീര്‍ ,പി.എ നൗഫല്‍, ഷിബിന്‍ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:    

Similar News