മുന്‍വിരോധം കാരണം യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: മുന്‍വിരോധം കാരണം യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയെ ആറന്മുള പോലീസ് പിടികൂടി. പരിയാരം ഇലന്തൂര്‍ കുന്നുംപുറത്ത് വീട്ടില്‍ ആസ്ലി ഷിബു മാത്യു(22)വാണ് അറസ്റ്റിലായത്. രണ്ടാം പ്രതി ഒളിവിലാണ്.ആറിന് രാത്രി 9.15 ന് കൈതക്കല്‍ ജംഗ്ഷനിലാണ് യുവതിക്കും സുഹൃത്ത് ആദിത്യനും മര്‍ദ്ദനമേറ്റത്. ആദിത്യനും സുഹൃത്തുക്കളും ദേഹോദ്രവം ഏല്‍പ്പിച്ചതിനുള്ള വിരോധത്താലാണ് ആസ്ലിയും രണ്ടാം പ്രതിയും ചേര്‍ന്ന് മര്‍ദ്ദിച്ചത്.
യുവതിയും ആദിത്യനും ഒരുമിച്ച് ബൈക്കില്‍ യാത ചെയ്യുമ്പോള്‍, പ്രതികള്‍ ബൈക്കിലെത്തി അസഭ്യം വിളിക്കുകയും, യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ആസ്ലി ആദിത്യനെ കഴുത്തില്‍ കുത്തിപ്പിടിച്ച് കവിളില്‍ അടിച്ചു. പിന്നീട് ബൈക്കില്‍ ചവിട്ടി താഴെയിടുകയും, വീണു കിടന്ന ആദിത്യനെ കയ്യിലിരുന്ന കമ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. കൈകൊണ്ട് തടഞ്ഞപ്പോള്‍ വീണ്ടും അടിച്ചു, അടി തലയില്‍ കൊണ്ട് മുറിവുണ്ടായി. തടസ്സം പിടിച്ച യുവതിയെ മുടിക്ക് കുത്തിപ്പിടിച്ച് വലിക്കുകയും നെഞ്ചില്‍ തള്ളി താഴെ ഇടുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു. എണീക്കാന്‍ ശ്രമിച്ചപ്പോള്‍ ആദിത്യനെ രണ്ടാം പ്രതി പിടിച്ചുനിര്‍ത്തി, ആസ്ലി വീണ്ടും മര്‍ദ്ദിച്ചു.
ഇന്നലെ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയ യുവതിയുടെ മൊഴി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. പ്രാഥമിക നടപടികള്‍ക്ക് ശേഷം പ്രതികളെ തെരഞ്ഞ പോലീസ്, അസ്ലിയെ ഇലന്തൂര്‍ ജംഗ്ഷനില്‍ നിന്നും വൈകിട്ട് നാലോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞു, തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യംചെയ്യലിനൊടുവില്‍ 4 ന് അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ആറമുള സ്റ്റേഷനിലെടുത്ത ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുണ്ട് ആസ്ലി. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. രണ്ടാം പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജമാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് സംഘത്തില്‍ എസ് ഐ വിഷ്ണു, എസ് ഐ ശിവപ്രസാദ്, എസ് സി പി ഓമാരായ പ്രദീപ്,അനില്‍, ഉമേഷ്, താജുദീന്‍, ബിനു കെ ഡാനിയേല്‍, രമ്യത്ത്, സി പി ഓ മാരായ മനു, വിനോദ്, കിരണ്‍, ഹരികൃഷ്ണന്‍ എന്നിവരാണ് ഉള്ളത്.