കോളേജില്‍ കയറി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതില്‍ വിരോധം; വിദ്യാര്‍ഥിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കോളേജില്‍ കയറി വിദ്യാര്‍ത്ഥിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

Update: 2025-07-26 14:43 GMT

കൊച്ചി: കോളേജില്‍ കയറി വിദ്യാര്‍ത്ഥിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ മില്ലുപടി തോട്ടത്തില്‍ ഫവാസ് (27) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാം തീയതിയാണ് സംഭവം. ആലുവയിലെ കോളേജില്‍ക്കയറി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത മഞ്ഞപ്പെട്ടി സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് ആക്രമിച്ചത്. പട്ടികക്കോലിന് മുഖത്താണ് മര്‍ദ്ദനമേറ്റത്. സംഭവശേഷം അയല്‍ സംസ്ഥാനങ്ങളില്‍ ഒളിവില്‍ക്കഴിഞ്ഞ ഇയാള്‍ കഴിഞ്ഞ ദിവസം അങ്കമാലിയിലെത്തിയപ്പോള്‍ സാഹസികമായി പിടികൂടുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ വി.എം കേഴ്‌സണ്‍, എസ് ഐ മാരായ എല്‍ദോപോള്‍, ബി എം ചിത്തുജി, സുജോ ജോര്‍ജ് ആന്റണി, സി പി ഒ മാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍ അജിതാ തിലകന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News