പെന്‍ഷന്‍ പാസ്ബുക്ക് ഓണ്‍ലൈനായി പുതുക്കി നല്‍കാമെന്ന് വാഗ്ദാനം; മുന്‍ ബാങ്ക് ജീവനക്കാരന്റെ കൈയില്‍ നിന്ന് തട്ടിയത് 5.38 ലക്ഷം രൂപ; ഒറ്റ ക്ലിക്ക് തട്ടിപ്പില്‍ പെട്ട് ആലപ്പുഴ സ്വദേശി

മുന്‍ ബാങ്ക് ജീവനക്കാരന്റെ കൈയില്‍ നിന്ന് തട്ടിയത് 5.38 ലക്ഷം രൂപ

Update: 2026-02-07 06:03 GMT

ആലപ്പുഴ: സൈബര്‍ തട്ടിപ്പുകള്‍ നിരന്തരം പെരുകുമ്പോള്‍ ഞെട്ടിക്കുന്ന മറ്റൊരു തട്ടിപ്പു വിവരം കൂടി പുറത്തുവന്നു. പെന്‍ഷന്‍ പാസ്ബുക്ക് ഓണ്‍ലൈനായി പുതുക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുന്‍ ബാങ്ക് ജീവനക്കാരന്റെ കൈയില്‍ നിന്ന് തട്ടിയത് 5.38 ലക്ഷം രൂപയാണ്. എസ്ബിഐയിലെ മുന്‍ സീനിയര്‍ സ്പെഷ്യല്‍ അസിസ്റ്റന്റായി വിരമിച്ച ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ എഴുപത്തിമൂന്നുകാരനാണ് തട്ടിപ്പിന് ഇരയായത്.

തട്ടിപ്പുകാര്‍ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് തുടര്‍ന്ന് ഒറ്റരാത്രികൊണ്ട് 5.38 ലക്ഷം രൂപ നഷ്ടമാകുകയായിരുന്നു.

പരാതിക്കാരന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ മൊബൈലിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും അതിലൂടെ അക്കൗണ്ടില്‍ നിന്ന് പണം മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തെന്നുമാണ് നിഗമനം.

പെന്‍ഷന്‍ പാസ് ബുക്ക് പുതുക്കി നല്‍കുമെന്ന സോഷ്യല്‍ മീഡിയയിലെ പരസ്യം കണ്ട് ജനുവരി 31ന് രാത്രി 10മണിക്കാണ് പരാതിക്കാരന്‍ അതിനൊപ്പമുള്ള ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്തത്.പക്ഷാഘാതം വന്നുകിടപ്പിലായതിനാല്‍ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് പരസ്യം വിശ്വസിച്ച് ലിങ്ക് ക്ലിക്ക് ചെയ്തത്.

പെന്‍ഷന്‍ ബുക്ക് പുതുക്കാന്‍ ഇങ്ങനൊരു അപേക്ഷ ആവശ്യമില്ലെന്ന് അറിയാവുന്നതിനാല്‍ സംശയം തോന്നി കോള്‍ കട്ട് ചെയ്തു. പക്ഷേ അപ്പോഴേയ്ക്കും ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഏഴ് തവണയായി 5,38,498 രൂപ തട്ടിപ്പുകാര്‍ കൈക്കലാക്കി. പിന്നാലെ ആലപ്പുഴ സൗത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടന്നുവരികയാണ്.

Tags:    

Similar News