ആരും കാണാതെ പതിയിരിക്കുന്നവന്റെ ആക്രമണത്തിൽ 'വല'കൾ പലതും നശിച്ചു; തുന്നിച്ചേർക്കാനും പെടാപ്പാട്; കടലിൽ 'മത്തി' പിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് ദുരിത കാലം
By : സ്വന്തം ലേഖകൻ
Update: 2025-12-11 09:35 GMT
മലപ്പുറം: ചാകരക്കാലത്ത് മത്തി ലഭ്യത വർധിച്ചെങ്കിലും, വലനഷ്ടം കാരണം മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. കടൽ മാക്രികളുടെ ആക്രമണവും സ്കാനറിൽ കാണാത്ത കടൽപാറകളും ലക്ഷക്കണക്കിന് രൂപയുടെ വലകൾ തകർക്കുന്നു.
അടുത്തിടെ, മത്സ്യബന്ധനത്തിനിടെ കണ്ടെയ്‌നറിൽ തട്ടി 15 ലക്ഷം രൂപ വിലവരുന്ന പുതിയ വലയ്ക്ക് 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തകരാറ് പരിഹരിക്കാൻ ഏകദേശം രണ്ട് മാസം വേണ്ടിവരുന്നതിനാൽ, 40 തൊഴിലാളികൾക്ക് ഈ കാലയളവിൽ ജോലിയും വരുമാനവുമില്ലാതെ കഷ്ടപ്പെടേണ്ടി വരും. കർണാടകയിലെ ഫാക്ടറികളിൽ മത്തിക്ക് വലിയ ഡിമാൻഡുള്ള സമയത്താണ് ഈ ദുരവസ്ഥ.