'പണി വരുന്നുണ്ട് മക്കളെ...'; തുറന്ന ജീപ്പിൽ യുവാക്കളുടെ അഭ്യാസപ്രകടനം; കൈകാലുകൾ പുറത്തേക്കിട്ട് ചാരി കിടന്നും രസിച്ച് യാത്ര; ദൃശ്യങ്ങൾ കണ്ട് ആർടിഒ; നടപടി ഉടൻ
By : സ്വന്തം ലേഖകൻ
Update: 2025-02-06 16:00 GMT
കോഴിക്കോട്: റോഡിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനത്തിൽ യുവാക്കളുടെ യാത്ര. തുറന്ന ഒരു ജീപ്പിലാണ് യുവാക്കൾ അഭ്യാസപ്രകടനം നടത്തിയത്. കൈകാലുകൾ പുറത്തേക്കിട്ട് ചാരി കിടന്നും രസിച്ചാണ് ഇവർ യാത്ര ചെയ്യുന്നത്. റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ ഇപ്പോൾ വൈറലാണ്.
നരിക്കുനിയിൽ യുവാക്കളുടെ അപകടകരമായ യാത്ര. തുറന്ന ജീപ്പിൽ കൈകാലുകൾ പുറത്തേക്കിട്ട് യാത്ര ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റ് യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വാഹനം കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് 'ആർടിഒ' അറിയിച്ചു.