'ചുമ്മാ..വൈബ് തന്നെ..'; വാനിന് മുകളിൽ കൂട്ടത്തോടെ കയറിയിരുന്ന് പിള്ളേര്; ആർപ്പുവിളിയും ഉല്ലസിച്ച് ആഘോഷവും; ഗ്യാപ്പ് റോഡിൽ വീണ്ടും അപകടയാത്ര; നടപടിയെടുക്കുമെന്ന് എംവിഡി

Update: 2025-04-13 16:48 GMT

മൂന്നാർ: ഗ്യാപ്പ് റോഡിൽ വീണ്ടും വിനോദ സഞ്ചാരികളുടെ അപകടയാത്ര. ഇടുക്കി മൂന്നാറിലെ ഗ്യാപ്പ് റോഡിൽ വാനിന് മുകളിൽ കൂട്ടത്തോടെ കയറിയിരുന്ന് സഞ്ചാരികൾ റീൽസ് ചിത്രീകരിച്ചതാണ് സംഭവം.

തമിഴ്നാട് റജിസ്ട്രേഷൻ വാഹനത്തിലായിരുന്നു അപകട യാത്ര. കോതമംഗലം സ്വദേശികളായ സഞ്ചാരികളാണ് അപകട യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും മോട്ടർ വാഹനവകുപ്പ് വ്യക്തമാക്കി.

ഇതിനിടെ, കഴിഞ്ഞ ദിവസം വടകരയിലും സമാനമായ അപകടയാത്ര നടത്തിയ കാറുകൾ പോലീസ് പിടിച്ചെടുത്തിരുന്നു. വിവാഹ പാർട്ടിക്ക് പോയ സംഘം വടകര തലായിൽ ആണ് കാറിൽ യുവാക്കളുടെ അഭ്യാസ പ്രകടനം നടത്തിയത്. കാറിൻ്റ ഡിക്കിയിലും ഡോറിലും കയറി ഇരുന്നായിരുന്നു യുവാക്കളുടെ അപകടകരമായ യാത്ര.

കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെ എടച്ചേരി തലായി സംസ്ഥാന പാതയിലായിരുന്നു സംഭവം. സംഭവത്തിൽ എടച്ചേരി പോലീസ് കേസെടുത്തു. യുവാക്കൾ അപകടകരമായി യാത്ര നടത്തിയ ആഡംബര കാറുകൾ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Tags:    

Similar News