'വൈകിട്ട് റൂമിന് പുറത്ത് കണ്ടില്ല..'; സ്വകാര്യ ബസ്സിലെ ഡ്രൈവറെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കോഴിക്കോട്
By : സ്വന്തം ലേഖകൻ
Update: 2025-08-29 13:45 GMT
കോഴിക്കോട്: കോഴിക്കോട്-കൂരാച്ചുണ്ട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവറെ കല്ലാനോട് ടൗണിലെ ഒരു ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി കോളനിമുക്ക് സ്വദേശി പ്രമോദ് (44) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
പ്രമോദിനെ ഏറെ നേരം മുറിയിൽ നിന്ന് പുറത്തേക്ക് കാണാഞ്ഞതിനെ തുടർന്ന് മറ്റുള്ളവർ മുറി തുറന്നു പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.