ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; പോലീസ് കേസെടുത്ത അന്വേഷണം തുടങ്ങി

ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

Update: 2025-02-04 07:43 GMT

തിരുവനന്തപുരം: ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. മുണ്ടേല സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഊഞ്ഞാലില്‍ ഇരുന്ന് കറങ്ങവേ കഴുത്തില്‍ കയര്‍ കുരുങ്ങിയതാണെന്നാണ് നിഗമനം.


ചൊവ്വാഴ്ച രാവിലെ അഭിലാഷിനെ കയര്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കേബിള്‍ ടി വി ജീവനക്കാരനാണ് മരിച്ച അഭിലാഷ്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസ് എടുത്തു.

Tags:    

Similar News