മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി 11 കെ.വി ലൈനില്‍ വീണു; യുവാവിന് ദാരുണാന്ത്യം

മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി 11 കെ.വി ലൈനില്‍ വീണു; യുവാവിന് ദാരുണാന്ത്യം

Update: 2025-05-08 07:36 GMT

റാന്നി: ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി മണ്ണടിശാല പാറക്കല്‍ അഭിജിത്താണ് (28) മരിച്ചത്. ബുധനാഴ്ച രാത്രി 10ന് ആണ് സംഭവം.

മണ്ണടിശാലയിലെ കടമുറിയുടെ മുകളില്‍ കയറി മാങ്ങ പറിക്കുന്നതിനിടെയാണ് തോട്ടിവഴുതി 11 കെ.വി ലൈനില്‍ വീണത്. നാട്ടുകാര്‍ ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

സംസ്‌കാരം വെള്ളിയാഴ്ച പകല്‍ 12ന് വീട്ടുവളപ്പില്‍. പിതാവ്: മോഹനന്‍ മാതാവ് ലീലാമ്മ. സഹോദരങ്ങള്‍: അജിത്, അനുജിത്ത്.

Tags:    

Similar News