കണ്ണൂര്‍ ചെങ്ങളായിയില്‍ മിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുന്ന ആസാം, ഒഡിഷ സ്വദേശികള്‍ക്ക്

കണ്ണൂര്‍ ചെങ്ങളായിയില്‍ മിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

Update: 2025-10-14 12:10 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരംചെങ്ങളായി കക്കണ്ണം പാറയില്‍ ഇടിമിന്നലെറ്റ് രണ്ടുപേര്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നുഅപകടം.

ചെങ്ങളായി പഞ്ചായത്തിലെ കക്കണ്ണംപാറയില്‍ ചെങ്കല്‍ പണയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇവര്‍ക്ക് മിന്നല്‍ ഏറ്റത്. ഉടന്‍തന്നെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ആസാം, ഒഡീഷ സ്വദേശികളാണ് മരിച്ചത്. ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുമ്പോഴാണ് തൊഴിലാളികള്‍ക്ക് മിന്നലേറ്റത്.

Tags:    

Similar News