കണ്ണില്ലാ ക്രൂരത..; വാഹനമിടിച്ച് റോഡിൽ കിടന്നത് മണിക്കൂറുകളോളം; തിരിഞ്ഞുനോക്കാതെ വനംവകുപ്പ്; കനത്ത അനാസ്ഥ; ഒടുവിൽ കേഴമാന് ദാരുണാന്ത്യം

Update: 2024-11-30 15:07 GMT

ഇടുക്കി: വാഹനമിടിച്ച് റോഡിൽ കിടന്ന കേഴമാൻ മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് ദാരുണ സംഭവം നടന്നത്. വനംവകുപ്പിൻറെ അനാസ്ഥമൂലമാണ് കേഴമാൻ ചത്തത്. നാട്ടുകാർ വിവരമറിയിച്ചിട്ടും രണ്ടുമണിക്കൂർ വൈകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. വണ്ടിപ്പെരിയാർ-വള്ളക്കടവ് റോഡിൽ വിനോദസഞ്ചാരികളുമായി പോയ വാഹനമിടിച്ചാണ് കേഴമാന് പരിക്കേറ്റത്.

സംഭവം നാട്ടുകാർ ഉടൻ തന്നെ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വള്ളക്കടവ് വനംവകുപ്പ് ഓഫീസിൽ വിവരം അറിയിച്ചു. പക്ഷെ എരുമേലി റേഞ്ചിന് കീഴിൽപ്പെടുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും മുറിഞ്ഞപുഴ സെക്ഷൻ ഓഫീസിൽ ബന്ധപ്പെടാനുമായിരുന്നു മറുപടി.

തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ചികിത്സയ്ക്കായി തേക്കടിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കേഴമാൻ മരണത്തിന് കീഴടങ്ങിയത്. കേഴമാന്റെ നിസ്സഹായ അവസ്ഥ കണ്ട് കണ്ണ് നിറഞ്ഞുവെന്ന് ചില നാട്ടുകാരും പറഞ്ഞു.

Tags:    

Similar News