ഡിജിറ്റല്‍ അറസ്റ്റ്; 1 കോടി 64 ലക്ഷം രൂപ തട്ടിപ്പിലൂടെ കൈക്കലാക്കിയ കേസില്‍ ഉള്‍പ്പെട്ട പ്രതി പിടിയില്‍

ഡിജിറ്റല്‍ അറസ്റ്റ്; 1 കോടി 64 ലക്ഷം രൂപ തട്ടിപ്പിലൂടെ കൈക്കലാക്കിയ കേസില്‍ ഉള്‍പ്പെട്ട പ്രതി പിടിയില്‍

Update: 2025-11-25 17:33 GMT

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ താവക്കര സ്വദേശിനിയുടെ ഒരുകോടി 64 ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ കൈക്കലാക്കിയ കേസില്‍ ഉള്‍പ്പെട്ട പ്രതി പിടിയില്‍.

തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ബാങ്കില്‍ നിന്നും ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ച സംഘത്തില്‍പ്പെട്ട കോഴിക്കോട് ഒളവണ്ണ സ്വദേശിയായ മുഹമ്മദ് അമീന്‍ ഫര്‍ഹാന്‍ (24 വയസ്സ്) ആണ് അറസ്റ്റിലായത്. ഗള്‍ഫിലേക്ക് കടന്ന പ്രതി നാട്ടിലേക്ക് തിരിച്ചുവരവെ, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍രാജ് പി. ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

ഈ കേസിന്റെ അന്വേഷണം നടത്തിവരുന്ന കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ സനല്‍ കുമാറിന്റെ നിര്‍ദ്ദേശാനുസരണം എസ്.ഐ. ഷമിത്ത്, എസ്.ഐ. ജ്യോതി, എസ്.സി.പി.ഒ. ജിതിന്‍, സി.പി.ഒ. സുനില്‍ എന്നിവരടങ്ങുന്ന സംഘം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്.

തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ഇതുവരെയായി വിവിധ സംസ്ഥാനങ്ങളിലുള്ള പതിനൊന്ന് പേരെ കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News