മുനമ്പത്തെ വഖഫ് ബോര്‍ഡിന്റെ അനധികൃത അധിനിവേശം; ക്ലബ്ബ് ഹൗസിൽ ചർച്ച; ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും; തത്സമയം യൂട്യുബിലും, ഫേസ്ബുക്കിലും ലഭ്യമാണ്
By : സ്വന്തം ലേഖകൻ
Update: 2024-10-25 10:42 GMT
മുനമ്പത്തെ വഖഫ് ബോര്‍ഡിന്റെ അനധികൃത അധിനിവേശം കാരണം തീരദേശ ജനങ്ങൾക്കുണ്ടായ ദുരിതങ്ങളെക്കുറിച്ച് ചർച്ചയൊരുക്കാൻ ഭൂസംരക്ഷണ സമിതി പ്രതിനിധികൾ.
ക്ലബ്ബ് ഹൗസിലൂടെയാണ് നടക്കുന്ന ചർച്ചയിൽ വിശിഷ്ട വ്യക്തികളായ മാർ തോമസ് തറയിൽ, റവ.ഡോ.ജോഷി മയ്യാറ്റിൽ, റവ.ഡോ. മാണി പുതിയിടം, റവ.ആന്റണി സേവ്യർ, സാമൂഹ്യ പ്രവർത്തകനായ സ്റ്റാലിൻ ദേവൻ, സമരസമിതി കൺവീനർ ജോസഫ് ബെന്നി എന്നിവർ സംസാരിക്കും.
കൂടാതെ അധിനിവേശത്തിനെതിരെ സമര മുഖത്തുള്ള മറ്റ് പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 10 മണിക്കാണ് ചർച്ച ആരംഭിക്കും. ചർച്ച തത്സമയം യൂട്യുബിലും, ഫേസ്ബുക്കിലും ലഭ്യമാണ്.