കണ്ണൂരില്‍ ദേശീയപാതയില്‍ മരണപാച്ചില്‍ നടത്തി ലോറി ഡ്രൈവറുടെ ജീവന്‍ അപഹരിച്ചു; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു
സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുന്നില്‍ മരണപാച്ചില്‍ നടത്തി ചെങ്കല്‍ ലോറി ഡ്രൈവറുടെ ജീവന്‍ അപഹരിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയിലെ പള്ളിക്കുന്നിലാണ് സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചത്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യത്തില്‍ ബസ് ഡ്രൈവറുടെ അമിത വേഗതയും അശ്രദ്ധമായ ഓവര്‍ ടേക്കിങ്ങുമാണ് അപകട കാരണമെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് വ്യക്തമായിരുന്നു ഇതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് ആറു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ബസിന്റെ ഡ്രൈവര്‍ വി.കെ.റിബിന്റെ ലൈസന്‍സാണ് കണ്ണൂര്‍ ആര്‍ടിഒ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. പളളിക്കുന്നില്‍ തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ ചെങ്കല്‍ലോറി ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി ജലീല്‍ മരിച്ചിരുന്നു.
തളിപറമ്പില്‍ നിന്നും മലപ്പുറം തിരൂരിലേക്ക് ചെങ്കല്‍ കയറ്റി പോവുകയായിരുന്നു ജലീല്‍' അമിത വേഗതയിലെത്തിയ കണ്ണൂര്‍ - പയ്യന്നൂര്‍ റൂട്ടിലോടുന്നസ്വകാര്യ ബസ് പിന്നില്‍ നിന്ന് ലോറിയെ ഇടിച്ചുതെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം നേരത്തെ പുറത്തുവന്നിരുന്നു. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് പിന്നില്‍ നിന്ന് ഇടിച്ചത്.ഇതോടെ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി. മരം കടപുഴകി റോഡിലേക്ക് വീണു.
ബസിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മരത്തിലിടിച്ചാണ് ലോറി നിന്നത്. ലോറി ഉടമയും ഉണ്ടായിരുന്നുവെങ്കിലും ഇദ്ദേഹം വലതുഭാഗത്ത് ഇരുന്നതിനാല്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
നേരത്തെ റോഡിലെ മരണപാച്ചിലിന് കുപ്രസിദ്ധി നേടിയ സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ദേശീയ പാതയില്‍ ഇരു ചക്ര വാഹനക്കാരുടെയും കാര്‍ യാത്രക്കാരുടെയും കാലനെന്നാണ് ഈ ബസ് അറിയപ്പെടുന്നത്. നിരവധി പേര്‍ക്കാണ് ഈ ബസ് കാരണം ജീവന്‍ നഷ്ടപ്പെട്ടത്.