മയക്കുമരുന്നായ ബ്യൂപ്രിനോഫിൻ ഡയസെപാം കടത്തിയ കേസ്; പ്രതിക്ക് രണ്ട് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Update: 2025-08-31 12:27 GMT

കൊല്ലം: മയക്കുമരുന്നായ ബ്യൂപ്രിനോഫിൻ ഡയസെപാം കടത്തിയ കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. തഴുത്തല വില്ലേജിൽ ഉമയനല്ലൂർ, പറക്കുളം ദേശത്ത് വലിയവിള വീട്ടിൽ സൈദലിക്കാണ് (29) ശിക്ഷ ലഭിച്ചത്. 2021 ഓഗസ്റ്റ് 24നാണ് സംഭവം നടന്നത്.

കേസിൽ രണ്ടാം പ്രതിയായിരുന്ന ഉമയനല്ലൂർ സ്വദേശി മേലക്കിഴക്കതിൽ വീട്ടിൽ മാധവൻ എന്ന അനന്തൻ പിള്ള വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. ജയകുമാർ ഹാജരായി. സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഷെഹിനും സിജിലുമാണ് പ്രോസിക്യൂഷനെ സഹായിച്ചത്. മയക്കുമരുന്ന് വിൽപനയും കടത്തും നിയമപരമായി കുറ്റകരമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. 

Tags:    

Similar News