രാസ ലഹരി ലഭിക്കാനായി പണം അയച്ചിരുന്ന അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം; 2 വർഷത്തിനിടെ 20 കോടി രൂപ‌യുടെ ഇടപാടുകൾ; അൻപത്തിരണ്ടുകാരിയായ ട്യൂഷൻ ടീച്ച‍‍റെ പിടികൂടി പോലീസ്

Update: 2025-07-04 16:07 GMT

തൃശൂർ: കേരളത്തിലെ രാസലഹരി കച്ചവട സംഘത്തിലെ പ്രധാന കണ്ണിയെ പിടികൂടി പോലീസ്. അൻപത്തിരണ്ടുകാരിയായ സീമ സിൻഹയാണ് തൃശ്ശുർ സിറ്റി പോലീസിന്റെ പിടിയിലായത്. എം.ഡി.എം.എ. കിട്ടാനായി പണം അയച്ചിരുന്ന അക്കൗണ്ടിൻ്റെ ഉടമയാണ് സീമ. ഹരിയാനയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബിഹാർ-പട്ന സ്വദേശിയായ ട്യൂഷൻ ടീച്ചർ ആണ് സീമ സിൻഹ.

ചാവക്കാട്ടുകാരായ രണ്ടു യുവാക്കളെ കഴിഞ്ഞ ഫെബ്രുവരിയിൽ നാൽപത്തിയേഴു ഗ്രാം എം.ഡി.എം.എയുമായി തൃശൂർ ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സീമയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ഹരിയാനയിൽ നിന്നും പോലീസ് പിടികൂടിയത്. സംസ്ഥാനത്തിൽ യുവാക്കളെ കേന്ദ്രീകരിച്ച് രാസ ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണിവർ. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സീമയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കേസിൽ നിർണായകമാകുമെന്ന കണക്ക് കൂട്ടലിലാണ് പോലീസ്.

രണ്ടു വർഷത്തിനിടെ സീമ നടത്തിയത് 20 കോടി രൂപ‌യുടെ ഇടപാടുകളാണെന്നാണ് സൂചന. നൈജീയരക്കാരൻ വഴിയാണ് ഇടപാടുകൾ തുടങ്ങിയത്. ഇയാൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്. രാസലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനാണ് ശ്രമം. തൃശൂർ എ.സി.പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സീമ സിൻഹയെ പിടികൂടിയത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് സൂചന. 

Tags:    

Similar News