ലഹരിമരുന്ന് കടത്തുന്നതിനിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു; ഒളിവിലായിരുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി; ഒടുവിൽ തന്ത്രപരമായ നീക്കത്തിലൂടെ പ്രതിയെ വലയിലാക്കി പൊലീസ്

Update: 2025-01-11 05:56 GMT

മലപ്പുറം: ലഹരി മരുന്നുമായി വരുന്നതിനിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട യുവാവിനെ പൊലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ. മലപ്പുറത്ത് കഴിഞ്ഞ മാസം 30ന് രാത്രി ഒമ്പതോടെയാണ് സംഭവം. കേസിൽ കഴിഞ്ഞ ദിവസമാണ് കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചേരി നജീബ് (34) നെയാണ് വണ്ടൂർ പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് മാരക ലഹരി മരുന്നായ എം.ഡി.എം.എ കടത്തി ചില്ലറ വിൽപ്പന നടത്തുന്ന പ്രതിയാണ് അറസ്റ്റിലായത്.

രഹസ്യം വിവിരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിക്കായി കാളികാവ് പൊലീസ് ഡാൻസാഫും ചേർന്ന് പരിശോധന നടത്തിയത്. ഇൻസ്‌പെക്ടർ വി. അനീഷിന്റെ നേതൃത്വത്തിൽ സംഘം പ്രതിയുടെ കാറിനെ പിന്തുടരുകയായിരുന്നു. കാളികാവ് കറുത്തേനിയിൽ എത്തിയതോടെ കാറിൽ നിന്ന് പ്രതി ഇറങ്ങിയോടി. പൊലീസ് പരിശോധനയിൽ കാറിൽ നിന്ന് 25 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയും ചെയ്തു. പ്രതി ഒളിവിൽ പോയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ഒളിവിലായിരുന്ന പ്രതിയെ വണ്ടൂർ പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്ന് പിടികൂടിയത്. പ്രതി കഴിഞ്ഞ ദിവസം വണ്ടൂർ ഭാഗത്തേക്ക് കാറിൽ വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സംഘം ഇയാളെ തന്ത്രപൂർവ്വം വലയിലാക്കുകയായിരുന്നു. എസ്.ഐ കെ. പ്രദീപ്, എ.എസ്.ഐ സി.ടി. സാബിറ, സീനിയർ സി.പി.ഒ എസ്.സി. സജിത, കെ. അരുൺ, മൻസൂർ അലി, സി.പി.ഒ കെ. ബാബു എന്നിവരും ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News