വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; 11 പേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു
By : സ്വന്തം ലേഖകൻ
Update: 2025-08-28 08:49 GMT
കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. 11 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
കെ.കെ. രമ എംഎല്‍എയുടെ വിദ്യാഭ്യസ പരിപാടിയായ വൈബിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഓണം വൈബ് ഉദ്ഘാടനം ചെയ്ത് വടകര ടൗണ്‍ ഹാളില്‍ നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് ബാനറും കൊടിയുമായെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഷാഫിയെ തടഞ്ഞ് പ്രതിഷേധിച്ചത്.