മലപ്പുറത്ത് കണ്ടയ്നർ ലോറിയിടിച്ച് റേഷൻ കട വ്യാപാരിക്ക് ദാരുണാന്ത്യം; മരിച്ചത് മുണ്ടുപറമ്പു സ്വ​ദേശി അഹമ്മദ് കുട്ടി

Update: 2025-08-28 10:59 GMT

മഞ്ചേരി: ഇരുമ്പുഴിയിൽ‌ കണ്ടയ്നർ ലോറിയിടിച്ച് റേഷൻ കട വ്യാപാരി മരിച്ചു. മുണ്ടുപറമ്പു സ്വ​ദേശി അഹമ്മദ് കുട്ടി (65) ആണ് മരിച്ചത്. രാവിലെ ഏഴുമണിയോടെ മഞ്ചേരിയിൽ നിന്നും സ്കൂട്ടറിൽ മലപ്പുറത്തേക്ക് പോകുന്നതിനിടെ, മറുവശത്ത് നിന്നും വന്ന കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. അപകട ശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. മൃതദേഹം മഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തുകയാണ്.

Tags:    

Similar News