വീട്ടിലേക്ക് പോകുന്നതിനിടെ പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് അപകടം; മലപ്പുറത്ത് വയോധികന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-10-23 16:24 GMT
മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം തട്ടിയേക്കലിൽ വീണുകിടന്ന വൈദ്യുതി ലൈൻ തട്ടി ഷോക്കേറ്റ് വയോധികൻ മരിച്ചു. പൂക്കോട്ടുംപാടം സ്വദേശിയായ ചന്ദ്രൻ (69) ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.
പൂക്കോട്ടുംപാടത്ത് ചായക്കടയിൽ ജോലി ചെയ്തിരുന്ന ചന്ദ്രൻ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പൊട്ടിവീണുകിടന്ന വൈദ്യുതി ലൈൻ ശ്രദ്ധിക്കാതെ ചന്ദ്രൻ അതിൽ തട്ടുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.