ടാറിംഗ് ജോലിക്കിടെ ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയി; പിന്നാലെ കാണാതായി; പരാതി നൽകി അന്വേഷിക്കുന്നതിനിടെ ഓടയിൽ ദാരുണ കാഴ്ച; വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Update: 2026-01-29 11:45 GMT

തിരുവനന്തപുരം: ടാറിംഗ് ജോലി ചെയ്യുന്നതിനിടെ കാണാതായ വയോധികനെ ഓടയിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ പുന്നയ്ക്കാട് വടകോട് സൂര്യഭവനിൽ സദാശിവൻ (76) നെയാണ് ഇന്നലെ കോവളം - കാരോട് ബൈപ്പാസിൻ്റെ പയറുംമൂട് ഭാഗത്തെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. 27ന് രാവിലെ 10 ഓടെ ഉച്ചക്കട വട്ടവിള ഭാഗത്ത് ടാറിഗ് ജോലി ചെയ്യുന്നതിനിടെ ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞു പോയിട്ട് തിരികെ എത്തിയിരുന്നില്ല.

രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് അച്ഛനെ കാണാനില്ലന്ന് കാണിച്ച് നെയ്യാറ്റിൻകര പൊലീസിൽ മകൻ പരാതി നൽകിയിരുന്നു. ഇയാളെ കണ്ടെത്താൻ അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ രാവിലെ ഓടയിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Tags:    

Similar News