മീൻ പിടിക്കാനെത്തിയ കുട്ടികൾ ആ കാഴ്ച കണ്ട് പതറി; സ്ഥലത്ത് പാഞ്ഞെത്തി പോലീസ്; വെള്ളക്കെട്ടിൽ വയോധികന്റെ മൃതദേഹം; സംഭവം ഹരിപ്പാട്
By : സ്വന്തം ലേഖകൻ
Update: 2025-06-16 16:55 GMT
ഹരിപ്പാട്: വയോധികനെ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ എട്ടാം വാർഡ് വരുമ്പില്ലിൽ തെക്കതിൽ കുട്ടപ്പൻ (68) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു.
ഞായറാഴ്ച സമീപമുള്ള വെള്ളക്കെട്ടിൽ മീൻ പിടിക്കാൻ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഹരിപ്പാട് പോലീസിൽ വിവരം അറിയിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ഭാര്യ പരേതയായ പാർവതിയമ്മ. മക്കൾ: മനോജ്, രാധ. മരുമക്കൾ : സന്ധ്യമോൾ, അനിൽകുമാർ.