ശുചീകരണ പ്രവർത്തികൾക്കിടെ വയോധികയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങിപ്പോയി; മണിക്കൂറുകൾ നീണ്ട ദുരിതം; ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാ സേന

Update: 2025-01-03 09:27 GMT

കോഴിക്കോട് : വടകരയിൽ ശുചീകരണ ജോലിക്കിടെ സ്ത്രീയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങിപോയതായി വിവരങ്ങൾ. രണ്ടു മണിക്കൂർ നേരം കെട്ടിടത്തിൽ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്.

ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് വടകരയിലെ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ശുചീകരണ ജോലിക്കിടെ കുടുങ്ങിയത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കൈവരികൾ മുറിച്ച് പരിക്കുകൾ ഇല്ലാതെ വീട്ടമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു.

Tags:    

Similar News