മുറ്റമടിക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടിവീണു; വീട്ടമ്മ ഷോക്കേറ്റ് മരിച്ചു; സംഭവം വടകര

Update: 2025-08-16 05:01 GMT

വടകര: തോടന്നൂരിൽ വീട്ടുമുറ്റത്ത് വൈദ്യുതി ലൈൻ പൊട്ടിവീണ് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തോടന്നൂർ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മുറ്റമടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മരക്കൊമ്പ് ഒടിഞ്ഞുവീണതിനൊപ്പം വൈദ്യുതി ലൈൻ പൊട്ടി ഉഷയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി ഷോക്കേറ്റ ഉഷയെ ഉടൻതന്നെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News