വീടിന് മുന്നില്‍ വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍; ഇലക്ട്രിക്ക് ലൈന്‍ കയ്യില്‍ കുരുങ്ങിയ അവസ്ഥയില്‍ മൃതദേഹം

വീടിന് മുന്നില്‍ വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍

Update: 2025-07-27 08:19 GMT

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി (87) ആണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റില്‍ നിന്നും വീട്ടിലേക്കുള്ള കെഎസ്ഇബി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് അപകടം എന്നാണ് നിഗമനം. ഇലക്ട്രിക്ക് ലൈന്‍ കയ്യില്‍ കുരുങ്ങിയ അവസ്ഥയിലായിരുന്നു മൃതദേഹം.

ശനിയാഴ്ച വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടില്‍ ചെന്ന് വീട്ടില്‍ വൈദ്യുതിയില്ലെന്ന് അറിയിച്ചിരുന്നു. ഇത് പ്രകാരം രാവിലെ ഇലക്ട്രിഷന്‍ വീട്ടിലെത്തിയപ്പോഴാണ് ലീലാമണിയെ വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലീലാമണിയും ഭിന്നശേഷിക്കാരിയായ മകള്‍ അശ്വതിയും മാത്രമാണ് വീട്ടില്‍ ഉള്ളത്. മകളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയിരിക്കുന്നത്. ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Tags:    

Similar News