അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ മറ്റൊരു കാട്ടാനയെ കൂടി കണ്ടെത്തി; ആനകൾ തമ്മിൽ കൊമ്പു കോർത്തപ്പോൾ ഉണ്ടായ മുറിവെന്ന് സംശയം; ചിത്രങ്ങൾ വൈറൽ

Update: 2025-01-24 11:04 GMT

ഏഴാറ്റുമുഖം: അതിരപ്പിള്ളി റേഞ്ചിലെ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ മറ്റൊരു കാട്ടാനയെക്കൂടി പരിക്കേറ്റ് നിലയിൽ കണ്ടെത്തി. ഡിസംബർ അവസാനമെടുത്ത ചിത്രങ്ങളും വിഡിയോയും പങ്കുവച്ചാണ് കെഎസ്എഫ്‍ഇ ഉദ്യേഗസ്ഥൻ കൂടിയായ എൻ വൈ മനേഷിന്റെ അവകാശവാദം.

മസ്തകത്തിൽ മുറിവേറ്റ നിലയിലാണ് കാട്ടാനയെ കണ്ടത്. ആനകൾ തമ്മിൽ കൊമ്പു കോർക്കുമ്പോൾ ഉണ്ടായതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള മുറിവാണ് ഇതെന്നാണ് സംശയിക്കുന്നതെന്നാണ് മനേഷ് പറയുന്നു.

വനംവകുപ്പ് അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ചിരുന്നു. ഇപ്പോൾ കാണുന്ന ആനയുടേതിൽനിന്നും വ്യത്യസ്തമായി ത്രികോണാകൃതിയിലാണ് പരിക്ക് കണ്ടതെന്നും മനേഷ് വിശദമാക്കുന്നു. പൊതുവേ ശാന്തനായികണ്ട ആന അസ്വസ്ഥതമൂലം ചെളിവാരി മുറിവിൽ തേക്കുന്നതും കണ്ടിരുന്നു. കാട്ടാനയുടെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. 

Tags:    

Similar News