നടുറോഡിലൂടെ കുട്ടികൃഷ്ണന്റെ വരവ് കണ്ട് നാട്ടുകാർ കുതറിയോടി; അര കിലോമീറ്ററോളം പരിഭ്രാന്തി; തളയ്ക്കാൻ പരക്കം പാഞ്ഞ് പപ്പാൻമാർ; ഒടുവിൽ സംഭവിച്ചത്

Update: 2025-07-20 11:40 GMT

തൃശൂർ: കാട്ടൂരിൽ ക്ഷേത്രത്തിലെ ഊട്ടിനായി എത്തിച്ച ആന ഇടഞ്ഞോടി. ഏറെനേരം കൊമ്പൻ പരിഭ്രാന്തി പരത്തി. തൃശൂർ ജില്ലയിലാണ് സംഭവം നടന്നത്. കാട്ടൂർ എസ്എൻഡിപി അമേയ കുമാരേശ്വര ക്ഷേത്രത്തിൽ ഊട്ടിനായി എത്തിയ മഹാലക്ഷ്മി കുട്ടികൃഷ്ണൻ എന്ന ആനയാണ് ഇന്ന് ഉച്ചതിരിഞ്ഞ് ഇടഞ്ഞോടിയത്. ആനയുടെ മുൻകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നില്ല.

അര കിലോമീറ്ററോളം ഓടിയ ആനയെ പിന്നീട് പപ്പാൻമാർ തന്നെ തളയ്ക്കുയായിരുന്നു. ആനയെ കണ്ട് ജനം പരിഭ്രാന്തരായെങ്കിലും ആർക്കും പരിക്ക് ഒന്നും പറ്റിയിട്ടില്ല. ആന ഓടിയത് മൂലം പ്രദേശത്തെ ഒരു മതിലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News