എറണാകുളം ജനറല്‍ ആശുപത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഇരട്ടച്ചങ്കന് അഭിവാദ്യമര്‍പ്പിച്ച് വീഡിയോ; രാഷ്ട്രീയ ലക്ഷ്യത്തോടെ വീഡിയോ പ്രചരിപ്പിച്ചതെന്ന് എംഎല്‍എയുടെ പരാതി; പിന്നാലെ പിന്‍വലിച്ച് അധികൃതര്‍
എറണാകുളം ജനറല്‍ ആശുപത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഇരട്ടച്ചങ്കന് അഭിവാദ്യമര്‍പ്പിച്ച് വീഡിയോ
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ ഫേസ്ബുക്് പേജില്‍ ഇരട്ടച്ചങ്കന് അഭിവാദ്യമര്‍പ്പിച്ച് വീഡിയോ. സര്‍ക്കാര്‍ ആശുപത്രിയുടെ വിവരങ്ങള്‍ പങ്കു വയ്ക്കാനുള്ള പേജില്‍ രാഷ്ട്രീയലക്ഷ്യത്തോടെ വീഡിയോ പ്രചരിപ്പിക്കുകയാണെന്ന എം.എല്‍.എ ടി.ജെ വിനോദിന്‍െ്റ ആരോപണത്തെത്തുടര്‍ന്ന് അധികൃതര്‍ പിന്‍വലിച്ചു.
ആരോഗ്യ വകുപ്പിനെതിരെ ജനകീയ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രചരണ വീഡിയോ സര്‍ക്കാര്‍ ആശുപത്രിയുടെ പേജില്‍ പങ്കു വയ്ക്കുന്നത് ശരിയല്ലെന്ന് ടി.ജെ വിനോദ് അഭിപ്രായപ്പെട്ടു. എം.പി, എം.എല്‍.എ ഫണ്ടുകള്‍, എച്ച്.ഡി.എസ് ഫണ്ട് എന്നിവയാണ് ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായി കൂടുതലും വിനിയോഗിക്കുന്നത്.
ഇതെല്ലാം മറച്ചുവച്ച് വികസന കാര്യങ്ങളെല്ലാം ഇടതിന്‍െ്റയും ഇരട്ടച്ചങ്കന്‍െ്റയും നേട്ടമായി അവതരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമാണെന്നും ടി.ജെ വിനോദ് എം.എല്‍.എ ആരോപിച്ചു.