കടം വാങ്ങിയ പണം തിരികെ നൽകാതെ മുങ്ങി നടക്കുന്നു; പ്രവാസിയുടെ വീടിന് തീയിട്ടു; പിന്നാലെ കഴുത്തറുത്ത് ആത്മഹത്യാ ശ്രമം; ഇന്നോവ കാറും സ്കൂട്ടറും കത്തി നശിച്ചു

Update: 2025-10-28 10:43 GMT

പാലക്കാട്: പാലക്കാട് മുതുതല കൊടുമുണ്ടയിൽ പ്രവാസി വ്യവസായിയുടെ വീടിന് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. എറണാകുളം പറവൂർ സ്വദേശി പ്രേംദാസാണ് തീയിട്ടത്. കൊടുമുണ്ടയിൽ വാടകയ്ക്ക് താമസിക്കുന്ന മച്ചിങ്ങതൊടി കിഴക്കേത്തിൽ ഇബ്രാഹിമിന്റെ വീടിനാണ് ഒരാൾ തീയിട്ടത്. വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും ആദ്യം കത്തിക്കുകയും പിന്നീട് വീടിന് തീപിടിക്കുകയുമായിരുന്നു. ഇന്നോവ കാറും ഒരു സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു. വീടിലെ ഉപകരണങ്ങളും കത്തി നശിച്ചു. വീടും ഭാഗികമായി കത്തിയിട്ടുണ്ട്.

പ്രേംദാസ് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടു ഉടമസ്ഥൻ ഇബ്രാഹിം തനിക്ക് ഒരു ലക്ഷം രൂപ തരാനുണ്ടെന്നും, അത് നൽകാത്തതിനാലാണ് ഇന്നോവ കാറിന് തീയിട്ടത്. ഈ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രവാസിയായ ഇബ്രാഹിമിന്റെ ഭാര്യയും രണ്ട് കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

ഇവർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ലെന്നണ് പ്രഥമിക വിവരം. സംഭവസ്ഥലത്ത് നിന്ന് ഇബ്രാഹിമിന്‍റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നോട്ടീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ, പ്രേംദാസിന് ഒരു ലക്ഷം രൂപ തിരികെ നൽകണമെന്നും, ഇബ്രാഹിം പണം നൽകാതെ ഒളിച്ചു നടക്കുകയാണെന്നും എഴുതിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. വീടിന് തീയിട്ടതും വീട്ടുപകരണങ്ങളും വാഹനങ്ങളും പൂർണ്ണമായും കത്തിനശിച്ചു. വീടിന്റെ ഒരു ഭാഗത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചു.

Tags:    

Similar News