ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ വന്‍ തോതില്‍ ശേഖരിച്ചതായി രഹസ്യ വിവരം; ആമസോണ്‍ ഗോഡൗണ്‍ റെയ്ഡില്‍ കണ്ടെത്തിയത് വ്യാജ ഐഎസ്‌ഐ മാര്‍ക്ക് ഒട്ടിച്ച ഉത്പന്നങ്ങള്‍

Update: 2025-05-03 07:14 GMT

കൊച്ചി: ഗുണനിലവാരക്കുറവുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ആമസോണ്‍ ഇ-കൊമേഴ്സിന്റെ കളമശേരി ഗോഡൗണില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ആകട) നടത്തിയ പരിശോധനയില്‍ വ്യാജമായ ഐഎസ്‌ഐ മാര്‍ക്കോടെയും നിയമപ്രകാരമല്ലാത്ത ലേബലുകളോടെയുമുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

പരിശോധനയില്‍ ആഭ്യന്തര ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫുട്വെയര്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളവും വിദേശത്തുമുള്ള ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ ഉള്‍പ്പെട്ടിരുന്നു. ഐഎസ്‌ഐ മാര്‍ക്ക് വ്യാജമായി പ്രയോഗിച്ചതും ഉല്‍പ്പന്നങ്ങളുടെ ലേബലുകള്‍ ശരിയായി ഒട്ടിക്കാത്തതുമായി ഉല്‍പ്പന്നങ്ങള്‍ ഇതില്‍ പെടുന്നു.

ലേബലുകള്‍ പെട്ടെന്ന് പൊളിഞ്ഞുപോകുന്നത്, മുദ്രകള്‍ ശരിയായി പതിയാത്തതുമായ അവസ്ഥകള്‍ പരിശോധനയില്‍ കണ്ടെത്തിയതോടെ നിയമവിരുദ്ധമായ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചിരുന്നുവെന്ന് ഉറപ്പായി. വ്യാജ മാര്‍ക്കിംഗിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബിഐഎസ് അധികൃതര്‍ വ്യക്തമാക്കി.

കേസ് തെളിയിച്ചാല്‍ പ്രതികള്‍ക്ക് 2 വര്‍ഷം വരെ തടവു ശിക്ഷയും ലഭിച്ച ലാഭത്തിന്റെ 10 മടങ്ങ് പിഴയും ഈടാക്കാന്‍ നിയമസാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. നിലവില്‍ പരിശോധനയുടെ ഭാഗമായുള്ള കൂടുതല്‍ നടപടി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഉപഭോക്തൃസുരക്ഷയും ഉല്‍പ്പന്നഗുണനിലവാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള പരിശോധനകള്‍ ശക്തമാക്കുമെന്നും ബിഐഎസ് അറിയിച്ചു.

Tags:    

Similar News