കോട്ടയത്ത് അച്ഛനും മകനും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; മറ്റ് ദുരൂഹതകളില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം
By : സ്വന്തം ലേഖകൻ
Update: 2025-10-25 14:04 GMT
കാഞ്ഞിരപ്പള്ളി: കോട്ടയം കപ്പാട് മനോലിയിൽ വീട്ടിൽ അച്ഛനും മകനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാക്കൽ തങ്കച്ചൻ (63), മകൻ അഖിൽ (29) എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ വീട്ടിനുള്ളിലെ രണ്ട് വ്യത്യസ്ത മുറികളിൽ നിന്നാണ് കണ്ടെത്തിയത്.
അച്ഛനും മകനും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ അയൽവാസികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടെത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. തുടർന്ന് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലന്നാണ് പ്രാഥമിക നിഗമനമെന്നു പോലീസ് അറിയിച്ചു.