കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; സംഭവം കോഴിക്കോട്; പിതാവ് പോലീസ് കസ്റ്റഡിയില്‍

Update: 2025-04-06 00:13 GMT

എലത്തൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് എലത്തൂരിലാണ് സംഭവം. പുതിയങ്ങാടി അത്താണിക്കല്‍ സ്വദേശി ജംഷീറിനെയാണ് പിതാവ് ജാഫര്‍ ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ ജംഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജാഫറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കാരണമെന്നാണ് വിവരം.

Tags:    

Similar News