പനി ബാധിച്ച് നില വഷളായി; കുഞ്ഞിനെ കിലോമീറ്ററുകളോളം ചുമന്ന് നടത്തം; പിന്നാലെ അഞ്ച് വയസുകാരൻ മരിച്ചു; ഇടുക്കിയിലെ സംഭവം കേരളത്തെ നടുക്കുമ്പോൾ
By : സ്വന്തം ലേഖകൻ
Update: 2025-08-23 15:33 GMT
ഇടുക്കി: ഇടുക്കി ഇടമലക്കുടിയിൽ അഞ്ചുവയസ്സുകാരൻ പനിബാധിച്ച് മരിച്ചു. കൂടലാർക്കുടി സ്വദേശികളായ മൂർത്തി-ഉഷ ദമ്പതികളുടെ മകൻ കാർത്തിക്കാണ് മരണപ്പെട്ടത്. കിലോമീറ്ററുകളോളം ചുമന്നാണ് കുട്ടിയെ മാങ്കുളത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.
ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. അടിമാലിയിലേക്കുള്ള യാത്രാമധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സംസ്കരിക്കുന്നതിനും പ്രാദേശികവാസികൾ കാട്ടിലൂടെ ചുമന്നെത്തിച്ചതായാണ് റിപ്പോർട്ടുകൾ.