അട്ടത്തോടിനും നിലയ്ക്കലിനുമിടയ്ക്ക് തീര്‍ഥാടകരുടെ വാഹനം കത്തിനശിച്ചു: അഞ്ചംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക

അട്ടത്തോടിനും നിലയ്ക്കലിനുമിടയ്ക്ക് തീര്‍ഥാടകരുടെ വാഹനം കത്തിനശിച്ചു: അഞ്ചംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക

Update: 2025-07-30 12:07 GMT

പമ്പ: അട്ടത്തോടിനും നിലയ്ക്കലിനുമിടയ്ക്ക് തീര്‍ഥാടകരുടെ വാഹനം കത്തിനശിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. പാലക്കാട് നിന്ന് ദര്‍ശനത്തിന് വന്ന അഞ്ചംഗസംഘം സഞ്ചരിച്ചിരുന്ന റെനോ എന്‍ജോയ് വാഹനമാണ് തീപിടിച്ചത്. ചെറിയ തീപ്പൊരി കണ്ടപ്പോള്‍ തന്നെ യാത്രക്കാര്‍ മുഴൂവന്‍ പുറത്തിറങ്ങി. പിന്നാലെ വാഹനത്തില്‍ തീ ആളിപ്പടര്‍ന്നു.

വിവരമറിഞ്ഞ് പമ്പയില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ. കലേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാവാഹനമെത്തി. 20 മിനുട്ടോളം വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. നിലയ്ക്കലില്‍ നിന്ന് ഒരു യൂണിറ്റ് കൂടി എത്തിയെങ്കിലും അതിനോടകം തീയണച്ചിരുന്നു. ദീര്‍ഘദൂരം ഓടി വന്നതിനാല്‍ വണ്ടി ചൂടായി തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

Tags:    

Similar News