കൊച്ചി എളമക്കരയില്‍ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം; മേൽക്കൂര പൂർണമായും കത്തിനശിച്ചു;വ്യാപക നാശനഷ്ടം; അഗ്നിരക്ഷാ സേന സ്ഥലത്തെത്തി
By : സ്വന്തം ലേഖകൻ
Update: 2025-04-12 17:06 GMT
കൊച്ചി: വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. കൊച്ചി എളമക്കരയിലാണ് സംഭവം നടന്നത്. രാഘവന്‍പിള്ള റോഡിലെ ഡിഡിആര്‍സി ബില്‍ഡിങ്ങിലാണ് തീപിടിച്ചത്. തീപ്പിടിത്തത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചതായും വിവരങ്ങൾ ഉണ്ട്.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീ പടർന്നുപിടിച്ചത്. എങ്ങനെയാണ് തീ പടർന്നത് എന്നതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.